- പൊതു സമൂഹത്തിന്റെ യതീംഖാനകളോടുള്ള സമീപനം ?
സമൂഹത്തിന്റെ സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമാണ് ഓരോ യതീംഖാനകളും നിലനിന്ന് പോകുന്നത്. എങ്കിലും പൊതു സമൂഹത്തിന് യതീംഖാനകളോടുള്ള മനോഭാവം ഇനിയും മാറേണ്ടതുണ്ട്. ചിലരുടെ ഔദാര്യത്തില്‍ ജീവിച്ച് പോകുന്നവരെ പുഛ ഭാവമാണ് പലരും യത്തീംങ്ങളോട് വെച്ച് പുലര്‍ത്തുന്നത്. അങ്ങനെയുള്ള ചില കയ്പ്പനുഭവങ്ങള്‍ എനിക്കുണ്ട്. Respected child as a person എന്ന രീതിയിലേക്ക് നമ്മുടെ കാഴ്ച്ചപ്പാടും ചിന്താഗതിയും മാറണം. എന്നാല്‍ വലിയൊരു ശതമാനവും യതീംഖാനകളെ വളരെ സ്‌നേഹത്തോടെയാണ് സമീപിക്കുന്നത്. സ്വന്തം മക്കളെ പോലെ അനാഥമക്കളെ അവര്‍ ലാളിക്കുന്നു. സംഭാവനകള്‍ക്കപ്പുറം സ്‌നേഹവും പിന്തുണയുമാണ് യതീംഖാനകള്‍ക്കാവശ്യമെന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
മാത്രമല്ല, അനാഥാലയം, അനാഥമന്ദിരം തുടങ്ങിയ നാമങ്ങള്‍ നാം ഉപേക്ഷിക്കാന്‍ തയ്യാറാവണം. കാരണം അത് അനാഥകളെ പരോക്ഷമായി അവഗണിക്കുന്നതിന് തുല്ല്യമാണ്. അംഗപരിമിതരെ ഭിശേഷിക്കാരെന്ന് വിളിക്കുന്നത് പോലെ അനാഥമന്ദിരങ്ങളെ സ്‌നേഹാലയം, ആര്‍ദ്ര തീരം തുടങ്ങിയ പേരുകള്‍ വിളിക്കണം.
അത്തരം നാമങ്ങള്‍ കൊണ്ടാകണം യതീംഖാനകള്‍ അഡ്രസ്സ് ചെയ്യപ്പെടേണ്ടത്.
- കേരളത്തിലെ അനാഥ/ അഗതി മന്ദിരങ്ങളുടെ ചരിത്ര പശ്ചാത്തലം ? WMO (വയനാട് മുസ്ലിം ഓര്‍ഫനേജ് ) തുടങ്ങാനുള്ള കാരണം ?
1922 ല്‍ സ്ഥാപിതമായ ജെഡിറ്റിയാണ് (ദഅ്‌വത്ത് തബ്്‌ലീഗെ ഇസ്ലാം) കേരളത്തിലെ ആദ്യ അനാഥമന്ദിരം. 1921 ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് നിരവധി മാപ്പിള കുട്ടികള്‍ അനാഥരായി. ഈ കുട്ടികള്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നതിനായി പ്രമുഖ സ്വാതന്ത്ര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തിലാണ് അത് സ്ഥാപിതമായത്.
പിന്നീട് തിരൂരങ്ങാടിയിലും ശേഷം മുക്കത്തും യത്തീംഖാനകള്‍ വന്നു. അങ്ങനെ 1967 ല്‍ മുക്കം യത്തീംഖാനയുടെ സഹസ്ഥാപനമായി വയനാട്ടിലെ മുട്ടില്‍ എന്ന സ്ഥലത്ത് യത്തീംഖാന സ്ഥാപിതമായി. അബ്ദുറഹ്മാന്‍ ബഫഖി തങ്ങളാണ് ഇത് സ്ഥാപിക്കാന്‍ നേതൃത്വം വഹിച്ചത്. പത്ത് വര്‍ഷത്തോളം മുക്കം യത്തീഖനയുടെ കീഴിലായി പ്രവര്‍ത്തിക്കുകയും ശേഷം സ്വതന്ത്ര സ്ഥാപനമായി. മര്‍ഹൂം കെ.പി ഹാജി നെല്ലിക്കണ്ടി, കുഞ്ഞ് പോക്കര്‍ ഹാജി തുടങ്ങിവരാണ് ഈ സ്ഥാപനത്തെ മുന്നോട്ട് നടത്തിയത്. ഇന്ന് ഇരുപതോളം സഹസ്ഥാപനങ്ങള്‍ WMO ( വയനാട് മുസ്ലീം ഓര്‍ഫനേജ് )ന് കീഴിലായി പ്രവര്‍ത്തിക്കുന്നു.
- WMO ക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നല്ലോ ? അതിന്റെ വസ്തുത?
ചില വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അനാഥാലയങ്ങള്‍ മതസ്ഥാപനമെന്നതിലുപരി സാമൂഹിക സ്ഥാപനങ്ങളാണ്. ജാതി മത ഭേദമന്യേ വിവിധ ആളുകളുമായി സംമ്പര്‍ക്കം പുലര്‍ത്തുകയും സഹായസഹകരണങ്ങള്‍ നടത്തുകയും ചെയ്യേണ്ടി വന്നിട്ടുണ്ടാകാം. അത് കണ്ട് സ്ഥാപനത്തിന് ആദര്‍ശ വ്യതിയാനം സംഭവിച്ചിട്ടുണ്ടെ് പറയുന്നതില്‍ അര്‍ത്ഥമില്ല. ചിലര്‍ ഈ ആരോപണം വിദേശത്തും മറ്റും വ്യാപകമായി പ്രചരിപ്പിച്ചു. അത് കാരണം ചില ഇടങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ വരെ കുറഞ്ഞു. എന്നാല്‍ പ്രസ്തുത ആരോപണങ്ങളെല്ലാം തെറ്റിദ്ധാരണകളായിരുന്നുവെന്ന് പിന്നീട് അത് പ്രചരിപ്പിച്ച ആളുകള്‍ക്ക് ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. ആരോപണങ്ങള്‍ ഏറെ വേദന സൃഷ്ടിച്ചെങ്കിലും യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത് ഏറെ ആശ്വാസകരമാണ്.
- മുക്കം യതീംഖാനയുമായി ബന്ധപ്പെട്ട കുട്ടിക്കടത്ത് വിവാദത്തിന്റെ വസ്തുത എന്തായിരുന്നു ?
മുക്കം യത്തീംഖാനയുമായി ബന്ധപ്പെട്ട കുട്ടിക്കടത്ത് ആരോപണത്തിന്റെ സത്യം പുറത്ത് വന്നു. കുട്ടിക്കടത്തായി നമ്മുടെ പത്രമാധ്യമങ്ങള്‍ അന്ന് അതിനെ കൊട്ടിഘോഷിച്ചു. മുസ്ലീം സമുദായം നടത്തുന്ന അനാഥമന്ദിരങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളായിരുന്നു കുട്ടിക്കടത്ത് ആരോപണത്തിന് പിന്നിലുണ്ടായിരുതെന്ന് നമുക്ക് വ്യക്തമായി. കേരളത്തിന്റെ പുറത്ത് നിന്ന് കുട്ടികളെ യതീംഖാനകളിലേക്ക് കൊണ്ട് വരുന്നത് പതിവാണ്. എന്നാല്‍ ഇതിനെ കുട്ടിക്കടത്തായി തെറ്റിധരിപ്പിക്കുകയായിരുന്നു.
ഈ തരത്തിലുള്ള ആരോപണങ്ങള്‍ പണ്ട് മുതലെ മുസ്ലിം യതീംഖാനകള്‍ക്കെതിരെ ഉയര്‍ന്ന് വരാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിന്റെയെല്ലാം സത്യങ്ങല്‍ പിന്നീട് പുലരുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അന്ധമായ ആരോപണങ്ങള്‍ കൊണ്ട് മുസ്ലിം യതീംഖാനകളെ തകര്‍ക്കാമെന്ന ശത്രുപക്ഷത്തിന്റെ സ്വപ്‌നം ഒരിക്കലും പൂവണിയില്ല.
- ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ യതീംഖാനകളിലേക്ക് കൊണ്ട് വരുന്നതിന് നിയമപരമായ വല്ല പരിമിതിയും ?
കേരളത്തിന്റെ പുറത്ത് നിന്ന് കുട്ടികളെ യതീംഖാനകളിലേക്ക് കൊണ്ട് വരുന്നതിന് വലിയ നിയമ തടസ്സങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഏത് സംസ്ഥാനത്ത് നിന്നാണോ കുട്ടികളെ കൊണ്ട് വരുന്നത് ആ സംസ്ഥാനത്തിന്റെ സി.ഡ'്യു.സി (ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി) യുടെ അനുമതി വേണം. ഈ ഒരു നിയമം മാത്രമാണ് ഇതിനുള്ളത്.
- കേരളത്തിലെ മുസ്ലിം കമ്മ്യൂണിറ്റി ഏറ്റെടുത്ത് നടത്തു ഓര്‍ഫനേജുകളും ഇതര പൊതുവിഭാഗങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കു ചാരിറ്റി / വെല്‍ഫെയര്‍ സ്ഥാപനങ്ങളും തമ്മിലുള്ള വ്യത്യാസം ?
പൊതുവിഭാഗങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി, വെല്‍ഫെയര്‍ സ്ഥാപനങ്ങളില്‍ നിന്ന് മുസ്ലിം കമ്മ്യൂണിറ്റി ഏറ്റെടുത്ത്് നടത്തുന്ന ഓര്‍ഫനേജുകളെ വേറിട്ട് നിറുത്തുന്ന ഒരുപാട് ഘടകങ്ങളുണ്ട്. നമ്മുടെ യതീംഖാനകളില്‍ ഒരു കുട്ടിയെ അടിസ്ഥാന മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവുമുള്ള സ്‌ക്കോളറായി വാര്‍ത്തെടുക്കുന്നു. ഈ കാര്യത്തില്‍ മറ്റു സ്ഥാപനങ്ങളെല്ലാം പരാജയപ്പെടുന്നതായി കാണാം. സാമ്പത്തിക സഹായം നല്‍കുക എന്നതിലപ്പുറം അവര്‍ക്ക് കുട്ടികളെ ധാര്‍മിക മൂല്യമുള്ള വിദ്യാര്‍ത്ഥികളായി വളര്‍ത്തിയെടുക്കാന്‍ സാധിക്കാറില്ല. ഇവിടെയാണ് മുസ്ലിം കമ്മ്യൂണിറ്റി നടത്തു യതീംഖാനകളുടെ പ്രസക്തി വ്യക്തമാവുന്നത്.
- അനാഥകളെ ഗവമെന്റ് നേരിട്ട് നടത്തുന്ന ശിശുക്ഷേമ സംരക്ഷണ സമിതി പോലുള്ള സ്ഥാപനങ്ങളിലേക്ക് അയച്ചാല്‍ പോരേ? വലിയൊരു ബാധ്യത പേറി മുസ്‌ലിം സമുദായം മാത്രം ഇത്തരം അനാഥാലയങ്ങള്‍ കുന്നുകൂട്ടുന്നതിന്റെ കലോചിതമായ പ്രസക്തി?
ബാധ്യതയായി ഏറ്റെടുക്കുന്നു എന്ന് പറയാന്‍ പാടില്ല. അനാഥകളെയും നിരാലംബരേയും സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതാണ് ഓരോ യതീംഖാനകളുടെയും ആത്യന്തിക ലക്ഷ്യം. മതപരിസരം കുട്ടികളില്‍ വളരണമെങ്കില്‍ സര്‍ക്കാരിന്റെ ശിശുക്ഷേമ സംവിധാനങ്ങളിലേക്ക് അവരെ അയച്ചാല്‍ മതിയാവില്ല. മാത്രമല്ല, മുസ്ലിം സമൂഹത്തിന്റെ ആത്മീയ ഇടങ്ങളായിട്ടാണ് യതീംഖാനകള്‍ നിലകൊള്ളുന്നത്. അതിനാല്‍ ഒരിക്കലും അവകള്‍ മുസ്ലീംങ്ങള്‍ക്ക് ഭാരമാകുന്നില്ല. അനുഗ്രഹമാണ് ഒരോ യതീംഖാനകളും.
- ആധുനിക കാലത്ത് അനാഥ വിദ്യര്‍ത്ഥികള്‍ക്ക് അടിസ്ഥാനപരമായ വിദ്യഭ്യാസം കൊടുക്കുന്നതിലപ്പുറം മതസമന്വയം വിദ്യാഭ്യാസം പോലുള്ള ന്യുതന വിദ്യഭ്യാസ ശൈലിയിലേക്ക് മാറേണ്ടതില്ലേ ?
യതീംഖാനകള്‍ ആ രീതിയിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്. യതീംഖാനകള്‍ക്ക് കീഴിലായി മതസമന്വയ സ്ഥാപനങ്ങള്‍ തുടങ്ങി അനാഥവിദ്യാര്‍ത്ഥികള്‍ക്ക് സമന്വയ വിദ്യാഭ്യാസം നല്‍കുന്നു. പ്രത്യേകിച്ച് അനഥരായ പെണ്‍കുട്ടികളെ വഫിയ്യ പോലുള്ള സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്നു. യതീംഖാനകളുടെ ഈ വിദ്യാഭ്യാസ ചുവട്‌വെപ്പ് സമൂഹത്തിന് പ്രതീക്ഷകളുടെ പുതുതുരുത്തുകളാണ് സമ്മാനിക്കുന്നത്.
(2018 ല് നടത്തിയ അഭിമുഖം)
മുഹ്സിൻ ഷംനാദ് പാലാഴി
അബ്ദുന്നൂർ പടിക്കൽ

COMMENTS